മുംബൈ: മുംബൈ ലഹരിപ്പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ഏറ്റവും പുതിയ പ്രതികരണം പുറത്ത്. നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അധികൃതരുടെ കൗണ്‍സിലിംഗിനെ തുടര്‍ന്ന് തെറ്റായ വഴി ഉപേക്ഷിക്കുമെന്നും ഇനി പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അന്തസ്സോടെ ജോലിയില്‍ പ്രവേശിച്ച് പിതാവിന് അഭിമാനമാകും എന്നും ആര്യന് ഖാന് ഉറപ്പ് നല്കി.
എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്ഡെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആര്യനുള്‍പ്പെടെ അറസ്റ്റിലായ ഏഴു പ്രതികള്‍ക്കുവേണ്ടിയുള്ള കൗണ്‍സിലിംഗില്‍ പങ്കെടുത്തിരുന്നു. മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടിക്കിടെ കഴിഞ്ഞ രണ്ടിനാണ് ബോളിവുഡ് താരപുത്രന് ആര്യന് ഖാന് അറസ്റ്റിലായത്. ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ കഴിയുകയാണ് താരപുത്രന്.
Post Your Comments