തിരുവനന്തപുരം: ശിഖണ്ഡിയെ കണ്ടാൽ പേടിക്കുന്ന ആളല്ല താനെന്നും ഭീഷ്മരെ പോലെ ആയുധം താഴെ വെക്കാൻ ഒരുക്കമല്ലെന്നും ടി പി സെൻകുമാർ. തനിക്കെതിരെ നൽകിയ പ്രോസിക്യൂഷൻ അനുമതിയെ തുടര്‍ന്നുള്ള നിയമനടപടികള്‍ നേരിടാൻ ഒരുക്കമാണ്.ഇതേക്കുറിച്ചു തനിക്ക് യാതൊരു അറിവും ഇതുവരെ കിട്ടിയിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു.പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് പ്രോസിക്യൂഷൻ അനുമതി.
2006 മുതൽ അനുമതി തേടി അപേക്ഷ കൊടുത്തെങ്കിലും ഇതുവരെ മാറിവന്ന സർക്കാരുകൾ അനുമതി നൽകിയിരുന്നില്ല.പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എ.ഐ.ജി. വി. ഗോപാല്‍ കൃഷ്ണന്റെ പരാതിയിലാണ് സെന്‍കുമാറിനെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതിക്ക് ഉത്തരവിട്ടത്.
Post Your Comments