തിരുവനന്തപുരം : ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കഠിന ശ്വാസതടസ്സവും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡോ.ഭരത് ചന്ദ്രന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. വി.എസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. ഭരത് ചന്ദ്രന്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വി.എസിനെ വൈകിട്ട് തന്നെ തീവ്രപരിപചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റുമെന്നും ഡോക്ടര്‍ അറിയിച്ചു.
Post Your Comments