ആഗ്ര: ആരോഗ്യ മന്ത്രി അശുതോഷ് ഠണ്ഡന്റെ സന്ദർശനത്തിന് മുന്നോടിയായി ആശുപത്രിയിൽ നിന്നും രോഗികളെ പുറത്താക്കി. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജ് (എസ് എൻ എം സി ) ആശുപത്രയിൽ നിന്നാണ് അത്യാഹിത വിഭാഗങ്ങളിലേതടക്കം നിരവധി രോഗികളെ മാറ്റിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
രോഗികളെ അധികൃതര്‍ താല്‍കാലികമായി ആശുപത്രി കോമ്പൗണ്ടിലേക്ക് മാറ്റി. ഇതിൽ ചിലരെ സ്ഥല ലഭ്യത ഇല്ലാത്തതിനാൽ ഗ്രൗണ്ടിൽ 45 ഡിഗ്രി ചൂടിൽ നിർത്തിയതായും ആരോപണമുണ്ട്. രണ്ട് മൂന്ന് മണിക്കൂറിന്റെ പ്രശ്നമേ ഉള്ളൂവെന്നും മന്ത്രി പോയാൽ എല്ലാവരെയും പഴയപ പോലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അത്യാഹിത വിഭാഗം ഡോക്ടർ പറഞ്ഞു.
രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഒന്ന് അഡ്ജറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് രോഗികളെ സഹായികള്‍ക്കൊപ്പം എമര്‍ജന്‍സി വാര്‍ഡില്‍ നിന്ന് പുറത്തിറക്കിയത്. തിരക്കേറിയ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാണെന്ന് മന്ത്രിയെ ബോധ്യപ്പെടുത്താനും കോലാഹലങ്ങളൊന്നുമില്ലെന്ന് വരുത്തി തീർക്കാനുമായിരുന്നു അധികൃതരുടെ ഈ ക്രൂരത.
Post Your Comments