കുന്ദമംഗലം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി(എം.ഐ.ഇ.ടി.) വിദ്യാർത്ഥികളുടെ സത്യാഗ്രഹപ്പന്തലിൽ സംഘർഷം. പോലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. കൂടാതെ പോലീസ് നിരാഹാരമിരിക്കുന്ന വിദ്യാർത്ഥികളെ തല്ലിയോടിക്കുകയും നിരാഹാര പന്തൽ പൊളിച്ചു നീക്കുകയും ചെയ്തു.
റോഡ് ഉപരോധിച്ച എട്ടുപേരെ കേസെടുത്ത ശേഷം വിട്ടയച്ചു. എന്നാൽ വിദ്യാർത്ഥിസമരത്തിന്റെ മറവിൽ മതസ്ഥാപനങ്ങൾ ആക്രമിക്കാനുള്ള മുസ്ലിംലീഗ് ഗുണ്ടായിസത്തിനെതിരേ മർക്കസ് മാനേജ് മെന്റും രംഗത്തെത്തി.അതോടെ വിവിധ വിദ്യാർത്ഥിസംഘടനകളുടെ നേതൃത്വത്തിൽ മാർച്ചുനടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
മർക്കസ് കവാടത്തിന് എതിർവശത്തെ കെട്ടിടത്തിൽക്കയറി മൂന്നുവിദ്യാർത്ഥികൾ ആത്മഹത്യഭീഷണി മുഴക്കിയതോടെ പോലീസ് ലാത്തി പ്രയോഗിക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു.എം.ഐ.ഇ.ടി.യിൽ ചില ഡിപ്ലോമകോഴ്സുകൾക്ക് അംഗീകാരമില്ലെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥി സമരം.
Post Your Comments