
ഒളിച്ചോടിയ പ്രണയിതാക്കള്‍ക്ക് പോലീസ് സംരക്ഷണയില്‍ വിവാഹ സാഫല്യം. തിരുവള്ളൂരിലെ അനുശ്രീ, കൂമങ്കോട് ചെറിയ വരിക്കോളിയിലെ ഫാസില്‍ എന്നിവരാണ് വ്യാഴാഴ്ച രാവിലെ നാദാപുരം സബരജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വിവാഹം ചെയ്തത്.
ഒളിച്ചോടിയ ഇവര്‍ പോലീസ് അന്വേഷണത്തിനിടെ ഹൈക്കോടതിയില്‍ ഹാജരായി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ പെണ്‍കുട്ടിയെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ താമസിപ്പിക്കുകയും വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മനം മാറ്റമില്ലെന്ന് ബോധ്യപ്പെട്ടതോടെ അനുശ്രീയെ ഫാസിലിന്റെ കൂടെ വിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് സംരക്ഷണത്തില്‍ വിവാഹിതരായത്. വടകരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അനുശ്രീയും ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഫാസിലും തമ്മില്‍ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.
Post Your Comments