ഗുവാഹാട്ടി: രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം മോദി ഇന്ന് ഉൽഘാടനം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലമാണ് ഇന്ന് പ്രധാനമന്ത്രി അസമില്‍ ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനം കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ്. 9.15 കിലോമീറ്റര്‍ നീളമുള്ള പാലം അസമിലെ സദിയയില്‍നിന്ന് ആരംഭിച്ച് ധോളയിലാണ് അവസാനിക്കുന്നത്. അസമിലെ ടിന്‍സുകിയ ജില്ലയില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്കുകുറുകെയാണ് പാലം.
950 കോടി കോടിയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്. 2011-ല്‍ അസമിലെ കോണ്‍ഗ്രസ് ഭരണകാലത്താണ് നിർമ്മാണം ആരംഭിച്ചത്. പാലം വരുന്നതോടു കൂടി അസം, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറോളം കുറയും. ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന അരുണാചല്‍പ്രദേശില്‍ വേഗത്തില്‍ പ്രവേശിക്കാന്‍ സൈന്യത്തിനാകും. 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുകളെ താങ്ങാന്‍ ശേഷിയുള്ളതാണ് ഈ പാലം.
Post Your Comments