Latest NewsNewsGulf

യുഎഇയില്‍ ഭിക്ഷാടനത്തിന് നിരോധനം; കര്‍ശന പരിശോധന വരുന്നു

ദുബായി: യുഎഇയില്‍ ഭിക്ഷാടനം നിരോധിക്കുന്നു. ഇതിനായി ആന്റി ബെഗ്ഗിംഗ് ക്യാമ്പ് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘ഫൈറ്റ് ബെഗ്ഗിംഗ് ആന്‍ഡ് ഹെല്‍പ് ഡിസേര്‍വ്‌സ് (ഭിക്ഷാടനത്തിനെതിരെ പ്രതികരിക്കുക, അര്‍ഹിക്കുന്നവരെ സഹായിക്കുക) എന്നാണ് ക്യാമ്പിന്റെ മുദ്രാവാക്യം.

ഭിക്ഷാടനം തടയുന്നതിന്റെ ഭാഗമായി യുഎഇയില്‍ പോലീസ് കര്‍ശന പരിശോധന നടത്തും. കൂടാതെ മാധ്യമങ്ങളുടെ യോഗങ്ങളും വിളിച്ച് പരമാവധി പ്രചാരണം നല്‍കും. റമദാന്‍ മാസത്തിലാണ് ഫൈറ്റ് ബെഗ്ഗിംഗ് ആന്‍ഡ് ഹെല്‍പ് ഡിസേര്‍വ്‌സ് ക്യാമ്പ് തുടങ്ങുന്നത്.

രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന ഭിക്ഷാടനം പൂര്‍ണമായി തുടച്ച് നീക്കുമെന്ന് യുഎഇ ഡപ്യൂട്ടി ഉപസെക്രട്ടറി സെയ്ഫ് അബ്ദുള്ള അല്‍ ഷാഫര്‍ പറഞ്ഞു. ഭിക്ഷാടനം കബളിപ്പിക്കലാണെന്നും സമൂഹത്തിലെ പല വ്യക്തികളെയും വൈകാരികമായി ഭിക്ഷാടകര്‍ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നിരവധി ഭിക്ഷാടകരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുബായില്‍ 2,70,000 ദിര്‍ഹം മാസ വരുമാനമുള്ള ഭിക്ഷാടകനെ പോലീസ് പിടികൂടിയത് വാര്‍ത്തയായിരുന്നു.

Image Credit: Gulf News

shortlink

Related Articles

Post Your Comments

Related Articles


Back to top button