Latest NewsUAENewsInternationalGulf

സംഘടിത ഭിക്ഷാടനം: ആറ് മാസം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ

അബുദാബി: സംഘടിത ഭിക്ഷാടനം കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്ത് സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ നൽകുന്ന മുന്നറിയിപ്പ്. സംഘടിത ഭിക്ഷാടന കുറ്റകൃത്യത്തിനുള്ള ശിക്ഷകൾ വിശദമാക്കുന്ന പ്രത്യേക കുറിപ്പ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

Read Also: ‘ഉക്രൈനെ സഹായിക്കാൻ സൈന്യത്തെ അയക്കില്ല’ : നിർണായക ഘട്ടത്തിൽ കൈമലർത്തി നാറ്റോ

രണ്ടോ, അതിലധികമോ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഭിക്ഷാടനം 2021 ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 476 പ്രകാരം കുറ്റകരമാണ്. ഈ സംഘടിത കുറ്റകൃത്യം നടത്തുന്നവർക്ക് ഏറ്റവും കുറഞ്ഞത് ആറ് മാസത്തെ തടവ് ശിക്ഷയും, കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും. ഭിക്ഷാടനത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുന്നവർക്കും, ഇതിനായി വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ആളുകളെ കൊണ്ട് വരുന്നവർക്കും ഇതേ ശിക്ഷാ നടപടികൾ ലഭിക്കും.

Read Also: ‘ഉദ്യോഗസ്ഥരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം’: വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ എം.എം മണി

shortlink

Related Articles

Post Your Comments

Related Articles


Back to top button