Latest NewsNewsInternationalKuwaitGulf

പൊതു ഇടങ്ങളിലെ യാചകവൃത്തി: മുന്നറിയിപ്പുമായി അധികൃതർ

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റമദാൻ മാസം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.

Read Also: ജനങ്ങളെ ഭീതിയിലാഴ്ത്തി റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: സുനാമി മുന്നറിയിപ്പ്

യാചകവൃത്തിയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഭിക്ഷാടനവുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന പ്രവാസികളെ ഉടൻ തന്നെ നാട് കടത്തുമെന്നും, ഇവരുടെ സ്‌പോൺസർ പദവിയിലുളളവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഭിക്ഷാടനം നടത്തുന്നത് രാജ്യത്തിന്റെ സാംസ്‌കാരിക പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തും. ഭിക്ഷാടനം ഇല്ലാതാക്കുന്നതിനായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് കുവൈത്ത് പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തു.

97288211, 97288200, 25582581, 25582582 എന്നീ നമ്പറുകളിലൂടെ ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്കുവെക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ 24 മണിക്കൂറും (ആഴ്ചയിൽ എല്ലാ ദിവസവും) പ്രവർത്തിക്കുന്ന 112 എന്ന നമ്പറിലും യാചകവൃത്തി സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം.

Read Also: ‘ഞാൻ എന്റെ ആധാർ കാർഡ് ഉണ്ടാക്കി’: ഞെട്ടിക്കുന്ന അവകാശവാദവുമായി ഷോയിബ് അക്തർ

shortlink

Related Articles

Post Your Comments

Related Articles


Back to top button