Latest NewsUAENewsInternationalGulf

ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി: യുഎഇയിൽ പ്രവാസികൾ അറസ്റ്റിൽ

അബുദാബി: ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്ത് യുഎഇ പോലീസ്. ജോലി ചെയ്തിരുന്ന ഫാമിൽ 14 കഞ്ചാവ് ചെടികൾ വളർത്തിയ രണ്ടു പേരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിതരണത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുള്ള പ്രോത്സാഹനത്തിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

Read Also: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഖനന മാഫിയ സംഘം ലോറി കയറ്റി കൊലപ്പെടുത്തി

ഫാമിന്റെ ഉടമ സ്ഥിരമായി ഫാമിൽ എത്തിയിരുന്നില്ല. ഇത് ഉപയോഗപ്പെടുത്തിയായിരുന്നു പ്രവാസികൾ കഞ്ചാവ് കൃഷി നടത്തിയത്. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് പ്രകാരം ചെടികൾ ഫാമിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. അതേസമയം, ഓരോ ഫാം ഉടമകളും, തങ്ങളുടെ തൊഴിലാളികൾ എന്താണ് ചെയ്യുന്നതെന്ന കാര്യം നിരീക്ഷിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി. ഫാമുകളിൽ തൊഴിലാളികളെ നിയമ ലംഘനം നടത്താനോ നിരോധിത വസ്തുക്കൾ സൂക്ഷിക്കാനോ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ കൃഷി ചെയ്യാനോ അനുവദിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചു.

Read Also: ‘കേരളം ബനാനാ റിപ്പബ്ലിക്കായി മാറി’: കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവാണെന്ന് കെ.എസ്. ശബരീനാഥന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button