ദുബായ്: നാട്ടിൽ ബിസിനസ് തുടങ്ങാൻ വേണ്ടി ഭിക്ഷാടനം നടത്തിയ പ്രവാസി ദമ്പതികൾ യുഎഇയിൽ അറസ്റ്റിലായി. സന്ദർശക വിസയെടുത്തു ദുബായിൽ ഭിക്ഷാടനത്തിനിറങ്ങിയ ദമ്പതികളാണ് യുഎഇയിൽ അറസ്റ്റിലായത്. നൈഫ് മേഖലയിൽ മെട്രോ ട്രെയിനുകളിൽ ഇവർ പതിവായി ഭിക്ഷാടനം നടത്തിയിരുന്നു. ഇവർക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് മേഖലയിലെത്തി പരിശോധന നടത്തിയത്.
Read Also: ഡ്രൈവിംഗിലെ വില്ലൻ: ലോകത്ത് സംഭവിച്ച വാഹനാപകടങ്ങളിൽ 35 ശതമാനത്തിനും കാരണം ഇതാണ്
പുരുഷന്റെ കൈവശം 191 ദിർഹവും സ്ത്രീയുടെ കയ്യിൽ നിന്നും 161 ദിർഹവും പോലീസ് കണ്ടെത്തി. ജീവിത ചെലവിനും സ്വന്തം രാജ്യത്തു ബിസിനസ് തുടങ്ങാനുമാണ് ഭിക്ഷയെടുത്തതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. മറ്റൊരാളുടെ സഹായത്തോടെയാണ് ഇരുവരും സന്ദർശക വിസയിൽ ദുബായിൽ എത്തിയത്. ഒരു മാസത്തെ തടവ് ശിക്ഷയാണ് കോടതി ഇവർക്ക് വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഇരുവരെയും നാടുകടത്തുകയും ചെയ്യും.
Post Your Comments