ന്യൂഡല്‍ഹി: ജിയോയുടെ പുതിയ പ്ലാനുകള്‍ ട്രായ്‌യുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വൊഡാഫോണ്‍. ഇതുസംബന്ധിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടി വൊഡാഫോണ്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജിയോ ഇറക്കുന്ന ഓരോ പുതിയ ഓഫറുകളും മറ്റ് നെറ്റ്‌വര്‍ക്കുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
റിലയന്‍സ് ജിയോ കഴിഞ്ഞ മാസം അവതരിപ്പിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറും, ധന്‍ ധനാ ധന്‍ ഓഫറും ട്രായ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് വൊഡാഫോണ്‍ പറയുന്നത്. ട്രായ് നിലപാടുകള്‍ ജിയോയുടെ ചട്ടലംഘനങ്ങള്‍ക്ക് സഹായമാകുന്നുണ്ടെന്നും വൊഡാഫോണ്‍ ഹര്‍ജിയില്‍ പറയുന്നു.
നേരത്തേ, ജിയോയുടെ സൗജന്യ 4ജിയ്ക്ക് എതിരെ വൊഡാഫോണ്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ ഭേദഗതി വരുത്താനുള്ള അപേക്ഷ സ്വീകരിച്ച കോടതി കേസ് ജൂലൈ 27ന് പരിഗണിക്കും.
Post Your Comments