അഹമ്മദാബാദ്: സുരക്ഷ മറികടന്ന് ആംബുലൻസിന് വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാവാഹനവ്യൂഹങ്ങൾ റോഡിന് വശത്തേക്ക് ഒതുക്കിയാണ് പ്രധാനമന്ത്രി ആംബുലൻസിന് വഴിയൊരുക്കികൊടുത്തത്. ഗുജറാത്തിലെ ഗാന്ധിനഗറിൽ ആഫ്രിക്കൻ ഡെവലപ്പ് മെന്റ് ബാങ്കിന്റെ 52 ആമത് വാർഷിക യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം.
ആംബുലൻസ് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങളെ മറികടന്ന് വാഹനം റോഡിന് വശത്ത് നിറുത്തിയിടാൻ അദ്ദേഹം നിർദേശം നൽകുകയായിരുന്നു. ആംബുലൻസ് കടന്നുപോയി എന്നുറപ്പാക്കിയതിന് ശേഷമാണ് പ്രധാനമന്ത്രി യാത്ര തുടർന്നത്.
Post Your Comments