നെയ്‌റോബി: റാന്‍സംവേര്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി കമ്പ്യൂട്ടറുകള്‍ നിശ്ചലമായി. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലും റാന്‍സംവേര്‍ ആക്രമണത്തെ തുടര്‍ന്ന് കമ്പനികളുടെ പ്രവര്‍ത്തനം തടസപ്പെട്ടത്.
കെനിയയിലെ 19 ഐടി കമ്പനികളുടെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കാണ് വാനാക്രൈ വൈറസ് നിശ്ചലമാക്കിയത്. കെനിയ കമ്പ്യൂട്ടര്‍ ഇന്‍സിഡന്റ്് റെസ്‌പോണ്‍സ് സംഘം (കെഇസിഐആര്‍ടി) കമ്പ്യൂട്ടറുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. പിഴപ്പണം അടച്ചാല്‍ മാത്രമേ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാവൂ എന്നാണ് സന്ദേശം.
ലോകമെങ്ങുമുള്ള 300 രാജ്യങ്ങളിലെ മൂന്നു ലക്ഷത്തോളം കമ്പ്യൂട്ടറുകളിലാണ് റാന്‍സംവേര്‍ ആക്രമണമുണ്ടായത്. റാന്‍സംവേര്‍ ഇമെയിലായി കമ്പ്യൂട്ടറിലെത്തുന്നു. . മെയില്‍ നിരുപദ്രവകാരിയെന്ന മട്ടിലാകും സന്ദേശം. ജോലി അറിയിപ്പ്, ബില്‍ എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങളിലും വരും. അത് തുറക്കുമ്പോള്‍ റാന്‍സംവേര്‍ കമ്പ്യൂട്ടറില്‍ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കും. 300 മുതല്‍ 600 വരെ ഡോളര്‍ കൊടുത്താലേ പിന്നീടു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിയ്ക്കൂ.
Post Your Comments