NewsTechnology

മൂൺലൈറ്റിംഗ്: പ്രതികൂല നിലപാട് അറിയിച്ച് ഭൂരിഭാഗം ജീവനക്കാരും, സർവേ ഫലം ഇങ്ങനെ

സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഒട്ടുമിക്ക കമ്പനികളും മൂൺലൈറ്റിംഗ് പ്രവണത അനുകൂലിക്കുന്നില്ല

വിവിധ ഐടി കമ്പനികളിലടക്കം അടുത്തിടെ ഏറ്റവും ചർച്ചാ വിഷയമായി മാറിയ ഒന്നാണ് മൂൺലൈറ്റിംഗ്. സ്ഥിരമായി ചെയ്യുന്ന ജോലിയോടൊപ്പം രണ്ടാമതൊരു ജോലി കൂടി ചെയ്യുന്ന മൂൺലൈറ്റിംഗ് എന്ന ആശയം ജീവനക്കാർക്കിടയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, മൂൺലൈറ്റിംഗിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. വാല്യുഫോക്സ് നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് 81 ശതമാനം ജീവനക്കാരും മൂൺലൈറ്റിംഗിൽ ഏർപ്പെടാൻ താൽപര്യം പ്രകടിപ്പിക്കുന്നില്ല. 19 ശതമാനം ജീവനക്കാർ മാത്രമാണ് മൂൺലൈറ്റിംഗിനെ അനുകൂലിക്കുന്നത്.

2022 ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 1,281 തൊഴിലുടമകളിലും, 1,533 തൊഴിലന്വേഷകരിലും ജീവനക്കാരിലും നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. തൊഴിൽ നഷ്ടമുണ്ടായാൽ പരിരക്ഷ നേടാനും, അധികം വരുമാനം സമ്പാദിക്കാനുമുള്ള മാർഗ്ഗങ്ങളിലൊന്നായാണ് ഭൂരിഭാഗം ജീവനക്കാരും മൂൺലൈറ്റിംഗിനെ കാണുന്നത്.

Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 187 കേസുകൾ

സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഒട്ടുമിക്ക കമ്പനികളും മൂൺലൈറ്റിംഗ് പ്രവണത അനുകൂലിക്കുന്നില്ല. പ്രോജക്ട് വിവരങ്ങളും മറ്റും ചോർന്നു പോകാനുള്ള സാധ്യതയുണ്ടെന്നാണ് തൊഴിൽ ദാതാക്കളുടെ വാദം. രാജ്യത്തെ ഭൂരിഭാഗം ഐടി കമ്പനികളും മൂൺലൈറ്റിംഗിനെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button