Latest NewsIndiaNews

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഐടി കമ്പനികള്‍

ബംഗളൂരു : രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഭാഗികമായി അവസാനിപ്പിക്കാനൊരുങ്ങുന്നു. ഘട്ടംഘട്ടമായി ജീവനക്കാരെ ഓഫീസില്‍ മടക്കികൊണ്ട് വരാനാണ് ഇന്‍ഫോസിസ്, വിപ്രോ, ടി സി എസ് മുതലായ രാജ്യത്തെ മുന്‍നിര ഐ ടി കമ്പനികള്‍ പദ്ധതിയിടുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള അടുത്ത വര്‍ഷത്തെ ആദ്യ രണ്ട് ക്വാര്‍ട്ടറില്‍ ഓഫീസിലെ ഹാജര്‍ 50 ശതമാനം എത്തിക്കാനാണ് കമ്പനികളുടെ ശ്രമം. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഓഫീസുകളില്‍ ഇരുന്ന ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കാനാണ് തുടക്കത്തിലെ ശ്രമം.

Read Also : അടുത്ത നവോത്ഥാന നാടകം: ആദ്യം കുഞ്ഞുങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കൂ മന്ത്രീ, എന്നിട്ടാവാം ലിംഗനീതി

അടുത്ത വര്‍ഷം മുതല്‍ കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്നും പരമാവധി ജീവനക്കാരെ തിരികെ ഓഫീസുകളില്‍ എത്തിക്കാതെ അവര്‍ക്ക് ഇതിന് സാധിക്കില്ലെന്നും ഐടി കമ്പനികളുമായി ബന്ധപ്പെട്ട ഏജന്‍സിയുടെ അധികൃതര്‍ പറഞ്ഞു. വര്‍ക്ക് ഫ്രം ഹോം സംവിധാനം സ്ഥിരമായതോടെ തൊഴില്‍ സാംസ്‌കാരത്തില്‍ ക്രമക്കേടുണ്ടായതായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ജീവനക്കാര്‍ക്ക് അധികം താമസിയാതെ തന്നെ ഓഫീസുകളിലേക്ക് മടങ്ങിയെത്തേണ്ടി വരുമെന്ന് ബ്രില്ലിയോയുടെ ആഗോള തലവന്‍ നിതീഷ് മൂര്‍ത്തി ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button