മലപ്പുറം•കടുത്ത വേനലിൽ നിളവറ്റിവരുണ്ടതിനാൽ ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, തൃത്താല,വെളിയംകല്ല് മേഖലകളിൽ കുടിവെള്ളക്ഷാമം വളരെ രൂക്ഷമായിരുന്നു. ഇതിനെതുടർന്ന് ഈ മാസം 1-ാം തിയ്യതി മലമ്പുഴ ഡാമിൽ നിന്നും ഭരതപ്പുഴയിലേയ്ക്ക് വെള്ളം തുറന്ന് വിടുന്നതിന് തീരുമാനിച്ചത്. 4 ദശലക്ഷം ഘനക്യൂബ് വെള്ളം തുറന്ന് വിടുന്നതിനായിരുന്നു തീരുമാനം. തുടർന്ന് 7-ാം തിയ്യതി ഡാമിൻ്റെ ഷട്ടർ അടച്ചു. ഡാം തുറന്നെങ്കിലും ഷൊർണ്ണൂർ, പട്ടാമ്പി ഭാഗങ്ങളിൽ അപ്പോഴും വെള്ളമെത്തിയില്ല. വാട്ടർ അതോറിറ്റിയുടെ നിർദേശപ്രകാരം 8-ാം തിയ്യതി വീണ്ടും ഷട്ടർ തുറന്നു. 2ദശലക്ഷം ഘന അടികൂടി വെള്ളം നൽകാനായിരുന്നു തീരുമാനം.12-ാം തിയ്യതി മലമ്പുഴ ഡാമിൻ്റെ ഷട്ടർ വീണ്ടും അടച്ചു. അപ്പോഴോയ്ക്കും മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളവും വേനൽമഴയിൽ നിന്നുള്ള വെള്ളവും കൂടി ആയപ്പോൾ നിളയിൽ നീരൊക്കു തുടങ്ങി.
-പുഷ്പരാജൻ
Post Your Comments