ഐപിഎല്ലില്‍ മോശം പ്രകടനത്തിനെ തുടര്‍ന്ന് നിലവിലുളള ബംഗളൂരു ടീമില്‍ നിന്നും അടുത്ത വര്‍ഷം മുന്ന് മുതല്‍ അഞ്ച് വരെ താരങ്ങളെ മാത്രമേ നിലനിര്‍ത്തുവെന്ന് വിരാട് കോഹ്ലി. എന്നാൽ ഏതൊക്കെ താരങ്ങളാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷത്തേത് ഞങ്ങള്‍ മറക്കാനാഗ്രഹിക്കുന്ന സീസണാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ കരുത്തോടെ തിരിച്ച് വരുമെന്നും കോഹ്ലി വ്യക്തമാക്കി.
ബാഗ്ലൂര്‍ ഏറെ പ്രശ്‌നങ്ങളോടെയാണ് ഈ സീസണിൽ കളി തുടങ്ങിയത്. നായകന്‍ കോഹ്ലി, ഡിവില്ലിയേഴ്‌സ്, ഓപ്പണര്‍ കെ.എല്‍ രാഹുല്‍ എന്നിവര്‍ പരുക്കിന്റെ പിടിയിലായിരുന്നു. ടീമിന്റെ മോശം പ്രകടനത്തില്‍ കോഹ്ലിയും ഗെയ്‌ലുമെല്ലാം പരസ്യമായി ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു.
Post Your Comments