അനിൽകുമാർ അയനിക്കോടൻ
കല്‍പ്പറ്റ: എല്‍ ഡി എഫ് സര്‍ക്കാര്‍ മെയ് 25ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഒന്നും ശരിയാകാത്ത ഒരു വര്‍ഷം എന്ന തലക്കെട്ടോടെ ജില്ലയിലെ പഞ്ചായത്ത് മുന്‍സിപ്പല്‍ ആസ്ഥാനങ്ങളില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ യു ഡി എഫ് യോഗം തീരുമാനിച്ചു. അന്നേ ദിവസം ഈ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
മെയ് 30ന് സാംസ്‌ക്കാരിക നായകരെ ഉള്‍പ്പെടുത്തി കല്‍പ്പറ്റയില്‍ വെച്ച് ജനകീയ സദസ്സ് നടത്തും. വയനാട് റെയില്‍പാത അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കവും, മെഡിക്കല്‍ കോളജ്, ബദല്‍ റോഡ് എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥയും പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ജനകീയ സദസ്സ് പ്രയോജനപ്പെടുത്തും. ചെയര്‍മാന്‍ സി പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി പി എ കരീം, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ അബൂബക്കര്‍, കെ വി പോക്കര്‍ഹാജി, എന്‍ ഡി അപ്പച്ചന്‍, കെ കെ ഹംസ, എം സി സെബാസ്റ്റ്യന്‍, വി എ മജീദ്, പി പി ആലി, പടയന്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Post Your Comments