ദുബായി: യു.എ.ഇയിലെ പുതിയ ട്രാഫിക് നിയമം ഈ വര്‍ഷം ജൂലൈ മുതല്‍ പ്രാബല്യത്തിലാകും. സുരക്ഷിതമായ റോഡ് ഗതാഗതവും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടാണ് പുതിയ നിയമത്തിന് അധികൃതര്‍ രൂപം നല്‍കിയിട്ടുള്ളത്.
ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡ്രൈവര്‍ മാത്രമല്ല വാഹനത്തിലെ യാത്രക്കാര്‍ എല്ലാവരും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് പുതിയ നിയമത്തില്‍ കര്‍ശനമാക്കിരിക്കുന്നു.
വാഹനത്തില്‍ ആവശ്യത്തിനുള്ള സീറ്റ് ബെല്‍റ്റുകള്‍ ഇല്ലാത്തപക്ഷവും പിഴയൊടുക്കേണ്ടിവരും. ഭക്ഷണം കഴിച്ചുകൊണ്ടോ, വെള്ളം കുടിച്ചുകൊണ്ടോയുള്ള ഡ്രൈവിംഗ് കര്‍ശനമായി നിരോധിച്ചു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചു. വാഹനത്തിന്റെ ടയറുകള്‍ക്ക് പിന്നിലെ മഡ്ഗാഡിന് രൂപം മാറ്റം വരുത്തുകയോ ഇതില്‍ അലങ്കാരങ്ങങ്ങള്‍ നടത്തുകയോ ചെയ്യുന്നത് പുതിയ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.
മേല്‍പ്പറഞ്ഞ ഏതെങ്കിലും കുറ്റകൃത്യം ചെയ്താല്‍ 800 ദിര്‍ഹമാണ് പിഴ നല്‍കേണ്ടത്.
Post Your Comments