തൃശ്ശൂര്‍: കുഞ്ഞിനെയും കൊണ്ടുള്ള ഒരു അമ്മയുടെ അപകടകരമായ സ്‌കൂട്ടര്‍ യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. നാലുവയസ്സുകാരിയെ സ്‌കൂട്ടറിന്റെ ഫൂട്ട്‌ബോര്‍ഡില്‍ ഇരുത്തിയാണ് അമ്മ സ്‌കൂട്ടര്‍ ഓടിക്കുന്നത്. ഇപ്പോൾ ഇതിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. നാലു വയസ്സുകാരിയെയും കൊണ്ടുള്ള സ്കൂട്ടർ യാത്രയാണ്. ഞങ്ങളൊന്നും പറയുന്നില്ല. ശരിയോ തെറ്റോയെന്നത് നിങ്ങൾ വിലയിരുത്തൂ എന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments