USALatest NewsNews

സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവിൽ ഒപ്പ് വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിംങ്ടണ്‍: ട്വിറ്ററുമായി ഇടഞ്ഞതോടെ സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവിൽ ഒപ്പ് വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫാക്ട്ചെക് വിവാദത്തിന് പിന്നാലെ ട്വീറ്ററിനെ ഉന്നം വെച്ച് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. റെഗുലേറ്റർമാർക്ക് സാമൂഹിക മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് നിയമം.

ട്രംപ് ട്വിറ്ററിനെതിരെ നീങ്ങിയതോടെ ട്വിറ്ററിന്‍റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്ക് ഓഹരികളിലും ഇടിവ് നേരിട്ടു. ഫേസ്ബുക്ക് ഓഹരി 1.3 ശതമാനമാണ് ഇടിഞ്ഞത്. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വീറ്റർ രേഖപ്പെടുത്തിയിരുന്നു ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇന്നലെ തന്നെ സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവ് ഇറക്കുമെന്ന് വൈറ്റ് ഹൗസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ട്രം​പി​ന്‍റെ ര​ണ്ട് ട്വീ​റ്റു​ക​ൾ​ക്ക് വ്യാജ വിവരമാണ് എന്ന് ട്വി​റ്റ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പുതിയ നീക്കം. നേരത്തെ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രി​ക​യോ പൂ​ട്ടി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തിരുന്നു.ത​ന്നെ നി​ശ​ബ്ദ​നാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും 2016ൽ ​ഇ​ങ്ങ​നെ ശ്ര​മി​ച്ച​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത് ഏ​വ​രും ക​ണ്ട​താ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​ന്‍റെ പു​തി​യ പ​തി​പ്പു​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചു​കൂ​ടാ. മെ​യി​ൽ ഇ​ൻ ബാ​ല​റ്റു​ക​ൾ ച​തി​യാ​ണെ​ന്നും ക​ള്ള​ത്ത​ര​മാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണം ട്രം​പ് ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. വോ​ട്ട് ബൈ ​മെ​യി​ൽ സം​ബ​ന്ധി​ച്ച ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ളി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് കാ​ട്ടി​യാ​ണ് ട്വി​റ്റ​ർ ട്രം​പി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​ത്.

ALSO READ: സര്‍വകലാശാല പരീക്ഷകള്‍ എന്ന് നടത്തുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്

അതേ സമയം ട്രംപിന്‍റെ ആരോപണങ്ങള്‍ ട്വിറ്റര്‍ നിഷേധിച്ചു. ട്രംപിന്‍റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ട്വിറ്റര്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ട്വിറ്റര്‍ വക്താവ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button