Latest NewsKeralaNews

സംസ്ഥാനത്തെ എഐ ക്യാമറകൾ ഇന്ന് മുതൽ കണ്ണ് തുറക്കും, നിയമ ലംഘനത്തിന് കടുത്ത പിഴ

ഒരു യാത്രയിൽ ഒരു കുറ്റത്തിന് ഓരോ ക്യാമറയും പിഴ ചുമത്തും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത

സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. ഇതോടെ, ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴയാണ്. റോഡിലെ നിയമ ലംഘനങ്ങൾ ക്യാമറയിൽ പതിഞ്ഞു കഴിഞ്ഞാൽ മോട്ടോർ വാഹന വകുപ്പിന്റെ സംസ്ഥാന ജില്ലാ കൺട്രോൾ റൂമിലാണ് ബാക്കി നടപടികൾ സ്വീകരിക്കുക. ഒരു യാത്രയിൽ ഒരു കുറ്റത്തിന് ഓരോ ക്യാമറയും പിഴ ചുമത്തും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിക്കുന്നത് ക്യാമറയിൽ പതിഞ്ഞാൽ ഫോണിൽ 500 രൂപ പിഴ അടയ്ക്കേണ്ടതായി സന്ദേശം വരും. ഇത്തരത്തിൽ അഞ്ച് ക്യാമറകളിൽ പതിഞ്ഞാൽ 2,500 രൂപയാണ് പിഴയായി അടയ്ക്കേണ്ടത്. പിഴ അംഗീകരിക്കേണ്ടത് എൻഫോഴ്സ്മെന്റ് വിഭാഗമാണ്. കേന്ദ്ര നിയമപ്രകാരം, മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രി, പ്രതിപക്ഷ നേതാവ്, ജഡ്ജിമാർ, മറ്റു പ്രധാന പദവി വഹിക്കുന്നവർ, ക്രമസമാധാന പരിപാലനത്തിലായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ എന്നിവരെ പിഴയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് എംവിഡി വ്യക്തമാക്കി.

പിഴ ലഭിക്കുന്ന കുറ്റങ്ങൾ അറിയാം

  1. ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ഇല്ലാത്ത യാത്ര
  2. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗം
  3. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കാൻ
  4. സിഗ്നലിൽ റെഡ് ലൈറ്റ് മറികടക്കുക
  5. ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ സഞ്ചരിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button