തിരുവനന്തപുരം : കോവിഡ് വ്യാപനം ശക്തമായതിനാല്‍ സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനു കെഎസ്‌ആര്‍ടിസി നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായെങ്കിലും തിരക്കേറിയ രാവിലെ 7 മുതല്‍ രാത്രി 7 വരെ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനാണു ക്രമീകരണം. അതിനായി ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കും.
രാവിലെ 7 മുതല്‍ രാത്രി 7 വരെ പരമാവധി ഓര്‍ഡിനറി, ഹ്രസ്വദൂര ഫാസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തും.
വൈകിട്ട് 7 നു ശേഷവും വരുമാനമുള്ള ട്രിപ്പുകള്‍ ഓടും. ഡബിള്‍ ഡ്യൂട്ടി 20 ശതമാനത്തിലധികം ജീവനക്കാര്‍ക്ക് അനുവദിക്കില്ല.
Also Read: രാത്രി 60% ദീര്‍ഘദൂര സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും. കൂടാതെ യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് ഓര്‍ഡിനറി സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും.പകല്‍ മുഴുവന്‍ ദീര്‍ഘദൂര സര്‍വീസുകളും ഓടും.
മാസ്‌ക് ധരിക്കാത്ത ഒരാളെപ്പോലും ബസില്‍ കയറ്റില്ല. യാത്രയിലുടനീളം മാസ്‌ക് ശരിയായി ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പുവരുത്തും. മാസ്‌ക് ധരിക്കാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. സര്‍വീസ് കഴിഞ്ഞുവരുന്ന ബസുകള്‍ അണുവിമുക്തമാക്കിയതിനു ശേഷമേ അടുത്ത സര്‍വീസ് നടത്തുകയുള്ളൂ.
Post Your Comments