KeralaNews

ഡിഎന്‍എ വേര്‍തിരിക്കാനാകില്ല; ജിഷ്‌ണുകേസിൽ തിരിച്ചടി

തിരുവനന്തപുരം: ജിഷ്‌ണു പ്രണോയ് കേസിൽ തിരിച്ചടി. നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം വ്യക്തമാക്കി. പഴക്കവും ആവശ്യത്തിനുള്ള അളവിലും രക്തസാമ്പിള്‍ ലഭിക്കാത്തതുമാണ് ഡിഎൻഎ വേർതിരിക്കാനാകാത്തതിന് കാരണമെന്ന് ഫോറൻസിക് വിഭാഗം അറിയിച്ചു.

കേസിന്റെ തുടക്കത്തിലേ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച ഉണ്ടായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. സംഭവം നടന്ന്‌ ഒന്നരമാസത്തിന് ശേഷം അവസാനഘട്ട അന്വേഷണത്തിലാണ് പോലീസ് ഇവിടെ നിന്ന് രക്തക്കറ കണ്ടെത്തിയത്. സംഭവം നടന്ന ശേഷം ഹോസ്റ്റല്‍ മുറിയും പി.ആര്‍.ഒയുടെ മുറിയും കഴുകി വൃത്തിയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button