Latest NewsKerala

ജിഷ്ണു പ്രണോയിക്ക് വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ മനഃപൂര്‍വം തോൽപ്പിച്ചത് : അഞ്ചംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

കോട്ടയം: ജിഷ്ണു പ്രണോയിക്ക് വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ മനഃപൂര്‍വം തോൽപ്പിച്ചതെന്ന അഞ്ചംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് അന്വേഷണം നടത്തിയത്. സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷ പേപ്പര്‍ തിരുത്തി പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ സര്‍വകലാശാല വിസിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി.

പാമ്പാടി നെഹ്രു കോളേജില്‍ വച്ച് മരണപ്പെട്ട ജിഷ്ണു പ്രണോയിക്ക് വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ മനഃപൂര്‍വം തോല്‍പ്പിച്ചതാണെന്ന് സമിതിയുടെ അന്വേഷണത്തില്‍ വ്യക്തമായി. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വിദ്യാര്‍ത്ഥികളുടെ പരാതിയ്ക്ക് പിന്നാലെ സര്‍വകലാശാല നടത്തിയ മറ്റൊരു പരീക്ഷയില്‍ ഈ വിദ്യാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. ആ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്.

 ഡിഫാം കോഴ്‌സിന് പഠിക്കുന്ന അതുല്‍ ജോസ്, വസീം ഷാ, മുഹമ്മദ് ആഷിഖ് എന്നിവരോടാണ് കോളേജ് പ്രതികാര നടപടി സ്വീകരിച്ചത്. ഇവർ മൂവരും ജിഷ്ണുനവിന് വേണ്ടി കോളേജിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ്. 2013ലാണ് ഇവരുടെ കോഴ്‌സ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുത്ത 31 പേരില്‍ ഇവര്‍ മൂന്ന് പേര്‍ മാത്രമാണ് തോറ്റത്. ആദ്യത്തെ തവണ തോറ്റ ഇവര്‍ രണ്ടാമതും തോറ്റപ്പോഴാണ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയാണോ ഇതെന്ന സംശയം ഉയര്‍ന്നത്.

തുടര്‍ന്ന് അതുല്‍ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തില്‍ മാര്‍ക്ക് നിര്‍ണയത്തിലെ ക്രമക്കേട് കണ്ടെത്തി. തുടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ക്കും സെനറ്റിനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button