തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ തോൽപ്പിച്ചതാണെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർക്ക് നെഹ്റു കോളജിലെ വിദ്യാർത്ഥികളുടെ കൂട്ടത്തോൽവി അന്വേഷിക്കാൻ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് കൈമാറിയത്.
സമരം ചെയ്ത വിദ്യാർത്ഥികളെ മന: പൂർവ്വം തോൽപ്പിച്ചെന്നാണ് സമതിയിലെ അംഗങ്ങൾ കണ്ടെത്തിയത്. അവരുടെ പരീക്ഷാപേപ്പര്‍ തിരുത്തിയാണ് പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചതെന്ന് അന്വേഷണ സമിതി സ്ഥിരീകരിച്ചു. ആര്‍. രാജേഷ് എംഎൽഎ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് കൈമാറിയത്.
സംഭവത്തിൽ അന്വേഷണം നടത്താൻ സിന്‍ഡിക്കേറ്റ് ആണ് ഉപസമിതിയെ ഏൽപ്പിച്ചത്. പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾ നൽകിയ പരാതി വസ്തുനിഷ്ഠമെന്ന് കണ്ടതോടെ സർവ്വകലാശാല ഇവർക്ക് മറ്റൊരു പരീക്ഷ നടത്തിയിരുന്നു. ഇതിൽ വിദ്യാർത്ഥികൾ വിജയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടത്താൻ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്.
Post Your Comments