പാലക്കാട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനായ നെഹ്‌റു ഗ്രൂപ്പ് സി.ഇ. ഒ. പി. കൃഷ്ണകുമാറിനെ സി.പി.എം. മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ എതിര്‍പ്പുമായി എസ്എഫ്ഐ. ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കാനാണ് നെഹ്‌റു ഗ്രൂപ്പ് സി.ഇ. ഒയെ ക്ഷണിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും നെഹ്‌റു കോളേജിനെതിരായ നിലപാടില്‍ മാറ്റമില്ലെന്നും, ഇക്കാര്യം സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ജൂലായ് 14 ഞായറാഴ്ച സംഘടിപ്പിച്ചിരിക്കുന്ന ഉദ്‌ഘാടന പരിപാടിയിൽ മുന്‍ എം.പി.യും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവ് ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കളും പങ്കെടുക്കുന്നുണ്ട്.
Post Your Comments