ഉത്തര്‍പ്രദേശ് : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണം രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ നിന്നും ഉയരുമ്പോള്‍ പുതിയ നിര്‍വചനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പൊതുജനം ശരിവെച്ചത് ഇവിഎം എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എന്നല്ലെന്നും എവരി വോട്ട് മോഡി( എല്ലാ വോട്ടും മോഡിക്ക്) എന്നാണെന്നും ആദിത്യനാഥ് പറഞ്ഞു.
ഗോരഖ്പൂരില്‍ നടന്ന ബിജെപി പ്രവര്‍ത്തകരുടെ യോഗത്തിലാണ് യുപി മുഖ്യമന്ത്രിയുടെ എവരി വോട്ട് മോഡി പരാമര്‍ശം. ഇന്ത്യയെ ലോകത്തെ വലിയ സാമ്പത്തികശക്തിയാക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രമങ്ങളെ ഡല്‍ഹി ജനത വിശ്വാസത്തിലെടുത്തുവെന്നും അതിന്റെ തെളിവാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് ഇഫക്റ്റാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് ബിജെപിയുടെ ഡല്‍ഹി പ്രസിഡന്റ് മനോജ് തിവാരി ഫോണില്‍ തന്നോട് പറഞ്ഞെന്നും യോഗി വ്യക്തമാക്കി. വരുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ റെക്കോഡ് വിജയമായിരിക്കും ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ജൂണിലാണ് ഉത്തര്‍പ്രദേശിലെ തദ്ദേശതെരഞ്ഞെടുപ്പ്. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും നയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം ആരംഭിക്കാനും പ്രവര്‍ത്തകര്‍ക്ക് യോഗി നിര്‍ദേശം നല്‍കി. ഉത്തര്‍പ്രദേശ് ഒരിക്കലും അരാജകത്വത്തിലേക്ക് തെന്നിമാറാന്‍ അനുവദിക്കില്ലെന്നും നിയമവുമായി എതിരിട്ട് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് സൗജന്യമായി വൈദ്യുത കണക്ഷനുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments