Latest NewsKeralaNews

സംസ്ഥാന സർക്കാരിനെതിരെ സെൻ കുമാർ കോടതിയലക്ഷ്യ നടപടിക്ക്

 
ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരാഴ്ച പൂര്‍ത്തിയായിട്ടും ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കി നിയമിച്ചില്ലെങ്കിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യ കേസുമായി മുന്നോട്ടു പോകാൻ സെൻ കുമാറിന്റെ തീരുമാനം.പരമാവധി തിങ്കളാഴ്ച രാവിലെ വരെ സമയം നല്‍കാനാണ് തീരുമാനം.
 
അതിനുള്ളിൽ നിയമന ഉത്തരവ് ലഭിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ കക്ഷിയാക്കി തിങ്കളാഴ്ച ഹർജി നൽകും. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണുമായി സെന്‍കുമാര്‍ ഇത് സംബന്ധിച്ച് ചർച്ച നടത്തി.ജൂണ്‍ 29ന് സെന്‍കുമാര്‍ വിരമിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് കോർട്ടലക്ഷ്യത്തിലേക്കു പോകുന്നത്.
 
അതെ സമയം സെൻ കുമാറിനെ ഉടന്‍ തന്നെ നിയമിക്കണമെന്ന് ഇടതു നേതാക്കളിൽ തന്നെ അഭിപ്രായം ശക്തമാണ്. റിവ്യൂ ഹർജി നടത്തുന്നതിനെ പറ്റി സർക്കാർ ആലോചിച്ചെങ്കിലും അത് കൂടുതൽ കുഴപ്പം വരുത്തി വെക്കുമെന്ന് പാർട്ടി അഭിഭാഷകർ തന്നെ വ്യക്തമാക്കി.സുപ്രീം കോടതി ഉത്തരവ് വന്ന് 4 ദിവസം പിന്നിട്ടിട്ടും സെന്‍കുമാറിന് നിയമനം നല്‍കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ കോര്‍ട്ടലക്ഷ്യം സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞതായി പ്രമുഖ അഭിഭാഷകന്‍ കാളീശ്വരം രാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button