
തളിപ്പറമ്പ്•മദ്രസ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മുസ്ലിം മതപണ്ഡിതനെ അറസ്റ്റ് ചെയ്തു. തോട്ടിക്കീലിലെ വാഴയില്‍ വീട്ടില്‍ മമ്മൂട്ടിയെ(47)യാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമ (പോസ്കോ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ഏപ്രില്‍ 13ന് മദ്രസയിലെ ഒഴിഞ്ഞ ഭാഗത്തുവച്ചും 20, 24 തീയതികളിൽ മദ്രസ മുറിക്കകത്ത് വച്ചും കുട്ടിയെ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. . ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് വേറെ പരാതികള്‍ ലഭിച്ചിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു.
Post Your Comments