KeralaLatest NewsNews

മൂന്നാർ വിഷയം; സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തിന്റെ പേരിൽ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയുടെ വിമര്‍ശനം മൂന്നാര്‍ സത്യാനന്തരം എന്ന തലക്കെട്ടില്‍ പാര്‍ട്ടി പത്രത്തിലെ നേര്‍വഴി പംക്തിയിലാണ്.

ഓരോവര്‍ഷവും ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയുടെ പ്രസിദ്ധീകരണശാല പുതിയ വാര്‍ഷികവാക്കുകള്‍ തെരഞ്ഞെടുക്കാറുണ്ട്. പോസ്റ്റ് ട്രൂത്താണ് ഈ വര്‍ഷത്തെ വേഡ് ഓഫ് ദ ഇയറായി തെരഞ്ഞെടുത്ത പുതിയ വാക്ക്. സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ അവസ്ഥയെ വിശേഷിപ്പിക്കാനാണ് സത്യാനന്തരമെന്ന ഈ വാക്ക് ഉപയോഗിക്കുന്നത്.

മൂന്നാറിലെ സംഭവഗതികളിലെ രാഷ്ട്രീയ മാധ്യമപ്രചാരണങ്ങളെ പോസ്റ്റ് ട്രൂത്തെന്ന് തികച്ചും വിശേഷിപ്പിക്കാം. ഇതിനെ വര്‍ഗീയതയും സിപിഐ എം വിരുദ്ധതയും ഉല്‍പ്പാദിപ്പിക്കാനുള്ള ഉപാധിയായി മാറ്റിയിരിക്കുകയാണ്. ഏപ്രില്‍ 20ന്റെ ഒഴിപ്പിക്കല്‍നടപടിയില്‍ ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച്‌ കുരിശ് തകര്‍ത്ത നടപടി ചെയ്യാന്‍ പാടില്ലാത്ത ഒന്നായിരുന്നു.

മുഖ്യമന്ത്രി അതിനെ പരസ്യമായി വിമര്‍ശിച്ച്‌ രംഗത്തുവന്നത് ഉചിതമായി. അല്ലെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശത്രുചേരിക്ക് വര്‍ഗീയ രാഷ്ട്രീയ ആയുധമാകുമായിരുന്നു ആ വിഷയം. ഭൂമിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുകയെന്ന നയത്തിലൂന്നിയാകും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുകയെന്നും പറഞ്ഞാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button