ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ മറ്റു പാര്‍ട്ടികളുടെ പരാജയെത്തെക്കുറിച്ച് ആംആദ്മി പാര്‍ട്ടി മുന്‍ നേതാവ് യോഗേന്ദ്ര യാദവ്. വോട്ടിങ് മെഷീനില്‍ കള്ളത്തരം കാണിച്ചെന്നു പറയുന്നവര്‍ക്കെതിരെയാണ് യോഗേന്ദ്ര യാദവിന്റെ പ്രതികരണം. യോഗേന്ദ്ര യാദവ് പറയുന്നത് അന്തസുള്ള രാഷ്ട്രീയ നേതാക്കള്‍ കേള്‍ക്കേണ്ടതും അനുസരിക്കേണ്ടതുമാണ്.
ബിജെപിയുടെ വിജയം മറ്റു പാര്‍ട്ടികള്‍ക്ക് ഏറ്റ തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തില്‍ യോഗേന്ദ്ര യാദവ്
ബിജെപിയെ അനുമോദിച്ചു. തോല്‍വിക്ക് വോട്ടിംഗ് യന്ത്രങ്ങളെ പഴിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മാന്യതയോടെ തോല്‍വി എല്ലാവരും അംഗീകരിക്കണം. ആംആദ്മി പാര്‍ട്ടിയുടെ പരാജയത്തിന് കാരണം ജനരോഷമാണെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി.
Post Your Comments