KeralaLatest NewsNews

കാമുകൻ കൊന്നു കുഴിച്ചു മൂടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു

 

അടിമാലി : അയൽവാസിയായ കാമുകൻ ആറുമാസം മുൻപ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു.കൊന്നത്തടി ചിന്നാര്‍നിരപ്പ് ലാലി സുരേഷിന്റെ (42 ) മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെടുത്തത്.തുടർന്ന് ഇവരുടെ കാമുകനായ ജോണിയെ പോലീസ് അറസ്റ്റ് ചെയ്തു.വാഴത്തോപ്പ് സ്വദേശിയാണ് ജോണി. രണ്ടുവർഷം മുൻപ് ഭര്‍ത്താവുമായി അകന്ന് തനിച്ചു താമസിച്ചിരുന്ന ലാലിയുമായി ഇയാൾ അടുപ്പം സ്ഥാപിക്കുകയായിരുന്നു.തുടർന്ന് ഒരുവർഷത്തോളം ഇവർ ഒന്നിച്ചു താമസിക്കുകയും ചെയ്തു.

ഈ കാലയളവിൽ ലാലിക്ക് ഇയാൾ പുതിയ വീട് നിർമ്മിച്ച് നൽകിയതായും വീട് പണിതു കഴിഞ്ഞപ്പോൾ ലാലി ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചതായും ഇയാൾ പറയുന്നു.പണിക്കൂലിയായി 27000 രൂപയോളം ഇയാൾക്ക് ലാലി കൊടുക്കാനുള്ളത് കൊടുത്തില്ലെന്നും തുടർന്ന് അതിനെ ചൊല്ലി തർക്കമുണ്ടായതായും ജോണി പോലീസിനോട് പറഞ്ഞു.തുടർന്ന് വഴക്ക് നിത്യ സംഭവമായതോടെ ലാലി പോലീസിൽ പരാതി നൽകി. കഴിഞ്ഞ നവംബർ ഒന്നിന് ലാലിയുടെ വീട്ടിലെത്തി ജോണി വീണ്ടും പണം ആവശ്യപ്പെട്ടു.

തുടർന്ന് ഇരുവരും വാക്കേറ്റം ഉണ്ടാവുകയും സമീപത്തുണ്ടായിരുന്ന വാക്കത്തിയെടുത്ത് ലാലിയെ വെട്ടുകയും മരിച്ച ശേഷം ലൈംഗീകമായി ഉപയോഗിക്കുകയും ചെയ്തു.തുടർന്ന് ലാലിയുടെ വീടിന്റെ പിൻഭാഗത്തും കുഴിയെടുത്ത് മൃതദേഹം കുഴിച്ചു മൂടുകയും വീട് വൃത്തിയായി കഴുകിയ ശേഷം പൂട്ടി താക്കോൽ സമീപത്തു വെച്ച് ഇയാൾ പോകുകയും ചെയ്തു. തുടരന്വേഷണം ഒന്നും ഉണ്ടാകാത്തതിനെ  തുടർന്ന് ഇയാൾ ഒരാഴ്ചക്ക് ശേഷം നാടുവിട്ടു.

ലാലിയുടെ മകന് വന്ന ഒരു ഫോൺ സന്ദേശം  ആണ് കേസിനു വഴിത്തിരിവായത്. അമ്മയെ അന്വേഷിക്കേണ്ടന്നും അമ്മ ജോണിക്കൊപ്പം ഉണ്ടെന്നുമായിരുന്നു ഫോൺ സന്ദേശം. എന്നാൽ കുടുംബ സമേതം താമസിക്കുന്ന മകൻ സുനിലിന് സംശയം തോന്നി പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തില്‍ ജോണിയെ  കർണ്ണാടകയിലെ കുടകിൽ നിന്ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ എല്ലാം ഇയാൾ വെളിപ്പെടുത്തുകയും ചെയ്തു.തുടർന്ന് ലാലിയുടെ അഴുകിയ മൃതദേഹം പുറത്തെടുത്തു പോസ്റ്റ് മോർട്ടം ചെയ്യുകയും പ്രതിയെ റിമാൻഡിൽ വെക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button