Latest NewsNewsInternational

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ പ്രാപ്തമായ പുഴുവിനെ കണ്ടെത്തി സർവകലാശാല

 

ന്യൂയോര്‍ക്ക്:  ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും അപകടമായ ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ പ്രാപ്തമായ പുഴുവിനെ കണ്ടെത്തി കേംബ്രിഡ്‌ജ് സർവകലാശാല.’മെഴുകുപുഴു’ എന്ന് അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം “Galleria mellonella ” എന്നാണ്. ഈ പുഴുവിനെ പരീക്ഷിച്ചതിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് ഒരു പ്ലാസ്റ്റിക് ബാഗിൽ തുളയുണ്ടാക്കാൻ ഇതിനു കഴിഞ്ഞതായി കണ്ടെത്തി.

തേനീച്ചക്കൂട്ടിലെ മെഴുകും ഇവ തിന്നാറുണ്ട്.പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് പരിഹാരം നല്‍കാന്‍ ഒരുപക്ഷെ ഈ പുഴുവിന് കഴിയും എന്ന് ശാസ്ത്രലോകം കണ്ടെത്തി.കറന്റ് ബയോളജി എന്ന ശാസ്ത്രമാസികയിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.സ്പാനിഷ് നാഷണല്‍ റിസര്‍ച്ച്‌ കൗണ്‍സിലിലെ ഗവേഷകനും കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ ഗവേഷകനും ചേർന്നാണ് ഇത് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button