തൊടുപുഴ: മൂന്നാര്‍ ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി മലമുകളില്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയ നീക്കിയതിനെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി എം.എം മണി.
ദേവികുളം സബ്കളക്ടര്‍ വി.ശ്രീരാമിനെതിരേ കടുത്ത വിമര്‍ശനമാണ് മന്ത്രി നടത്തിയത്. കുരിശ് പൊളിച്ചത് അയോധ്യക്ക് സമാനമാണെന്നും സബ്കളക്ടറെ ഊളമ്പാറക്ക് വിടണമെന്നും മണി പറഞ്ഞു. വിശ്വാസികള്‍ ഭൂമി കയ്യേറിയിട്ടില്ല. സബ്കളക്ടര്‍ ആര്.എസ്.എസിനു വേണ്ടി ഉപജാപം നടത്തുന്നയാളാണെന്നും മണി ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും കുരിശ് പൊളിച്ചുനീക്കിയ നീക്കിയതിനെതിരെ വിമര്‍ശമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി മണിയും കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
Post Your Comments