KeralaLatest NewsNews

മൂന്നാറിൽ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം : ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ചൊവ്വാഴ്ചയാണ് അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 40അംഗ സംഘം നാഗര്‍കോവില്‍ നിന്ന് മൂന്നാറിലെത്തിയത്

ഇടുക്കി : മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര്‍ പോലീസ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിക്കല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ചൊവ്വാഴ്ചയാണ് അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 40അംഗ സംഘം നാഗര്‍കോവില്‍ നിന്ന് മൂന്നാറിലെത്തിയത്. മാട്ടുപ്പെട്ടി സന്ദര്‍ശിച്ച് കുണ്ടള ഡാമിലേക്കുള്ള യാത്രക്കിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളജിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്.

ആദിക, വേണിക, സുതന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പരുക്കേറ്റ് മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ അപകട നില തരണം ചെയ്തതായാണ് വിവരം. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button