ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ റേഷന്‍ കടയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ വീപ്പ പൊട്ടിത്തെറിച്ച് ഉണ്ടായ അഗ്നിബാധയിൽ 13 പേർ മരിച്ചു.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. 18 പേർ മരിച്ചതായി നാട്ടുകാർ പറയുന്നു. ധാന്യങ്ങളും മണ്ണെണ്ണയും വാങ്ങുന്നതിനായി ഏകദേശം അൻപതോളം പേർ കടയുടെ മുന്നിൽ ഉണ്ടായിരുന്നു.
കടയുടെ ഉള്ളിൽ നിന്ന് രണ്ടുപേർ മാത്രമാണ് രക്ഷപെട്ടത്. എങ്ങനെയാണ് അഗ്നി ബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണോ അതോ ആരെങ്കിലും ഉപയോഗിച്ച സിഗരറ്റ് കുറ്റിയിൽ നിന്ന് പടർന്ന തീയാണോ അപകട കാരണം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്. ദുരന്തമുണ്ടായപ്പോൾ വെറും നൂറു ലിറ്റർ മണ്ണെണ്ണ മാത്രമേ കടയിൽ ഉണ്ടായിരുന്നുള്ളൂ.
സാധാരണ 300 ലിറ്റർ മണ്ണെണ്ണ സൂക്ഷിക്കുന്നതാണ്. അതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതായി കണക്കാക്കുന്നു.അപകടത്തെ കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു.
Post Your Comments