KeralaLatest News

കാസര്‍കോട്ടെ സമാധാനനില തകരുന്നു: ഡിവൈഎഫ്‌ഐയുടെ യുവജന പരേഡ്

കാസര്‍കോട്: കാസര്‍കോടിനെ കലാപ ഭൂമിയാക്കരുതെന്ന് സന്ദേശവുമായി ഡിവൈഎഫ്‌ഐ. കാസര്‍കോട്ടെ സമാധാനനില തകരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 17ന് ഡിവൈഎഫ്‌ഐ യുവജന പരേഡ് നടത്തും.

മധൂര്‍ മുതല്‍ മാലിക്ദിനാര്‍ വരെ യുവജന പരേഡ് നടത്തും. വൈകിട്ട് 4.30ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സെക്യുലര്‍ സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്. യുവജനപരേഡ് തിങ്കളാഴ്ച രാവിലെ പത്തിന് മധൂര്‍ ക്ഷേത്ര പരിസരത്ത് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. 1000 വൈറ്റ് വളണ്ടിയര്‍മാര്‍ പരേഡില്‍ പങ്കെടുക്കും.

ഉളിയത്തടുക്ക, കൂഡ്ലു, ചൂരി, കറന്തക്കാട്, മല്ലികാര്‍ജുന ക്ഷേത്ര പരിസരം, തായലങ്ങാടി, റെയില്‍വേസ്റ്റേഷന്‍ വഴി പര്യടനം നടത്തുന്ന യുജനപരേഡ് വൈകിട്ട് നാലിന് തളങ്കര മാലിക്ക് ദിനാര്‍ ജുമാമസ്ജിദ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് വൈകിട്ട് 4.30ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സെക്യുലര്‍ സദസ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

കാസര്‍കോട്ടെ സമാധാന ജീവിതത്തിന് ഭീഷണിയായിരിക്കുകയാണ് ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ ശക്തികളെന്നാണ് ആരോപണം. അക്രമങ്ങള്‍ക്ക് ഇരയാകുന്നത് നിരപരാധികളാണെന്നും റിപ്പോര്‍ട്ടുണ്ട്.

മദ്രസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ ആര്‍എസ്എസ്, സംഘ്പരിവാര്‍ ശക്തികള്‍ രാജ്യമാകെ അഴിഞ്ഞാടുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകമെന്നാണ് വിലയിരുത്തല്‍. മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ ഗൂഡാലോചന നടത്തിയവരേയും സഹായികളെയും പുറത്ത് കൊണ്ടുവരണമെന്നും ഡിവൈഎഫ്‌ഐ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button