കൊല്‍ക്കത്ത: ബംഗാളില്‍ ഭരണം പിടിച്ചടക്കാന്‍ ബി.ജെ.പി കരുനീക്കങ്ങള്‍ ആരംഭിച്ചു. ഇതിനായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷാ കൂടിയാലോചനകള്‍ ആരംഭിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ബംഗാളിലെ കാന്തി ദക്ഷിണ്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ രണ്ടാം സ്ഥാനം നേടാനായത് ബി.ജെ.പിക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ പിടിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ക്ക് ബി.ജെ.പി രൂപം നല്‍കുന്നു.
മുതിര്‍ന്ന ബിജെപി നേതാക്കളോടു ബംഗാളില്‍ അങ്ങോളമിങ്ങോളം പര്യടനം നടത്താനും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു. ഇതിനായി വ്യാപകമായ പ്രചാരണം നടത്താനും നേതാക്കളോട് സംസ്ഥാനം സന്ദര്‍ശിക്കാനും ഷാ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഇന്നലെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഹൂഗ്ലിയിലുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ് ഇന്നു കൊല്‍ക്കത്തയിലും ഉമാഭാരതി ഹൗറയിലും എത്തിയിട്ടുണ്ട്.
കാര്യമായ വെല്ലുവിളി നേരിടാതെയാണ് കാന്തി ദക്ഷിണില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചത്. എന്നാല്‍ ഇടതുപക്ഷം മൂന്നാം സ്ഥാനം നേടി ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ, മുഖ്യ പ്രതിപക്ഷമെന്ന നിലയിലേക്കു കാര്യമായ എതിരാളികളില്ലാതെയാണു ബിജെപി നടന്നടുക്കുന്നത്.
Post Your Comments