അബുദാബി : ചികിത്സ തേടിയെത്തിയ ഒരു രോഗിയില്‍ മെര്‍സ് കൊറോണ വൈറസ് കണ്ടെത്തിയതായി അബുദാബി ഹെല്‍ത്ത് അതോറിറ്റി. മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ ബാധിക്കുന്ന മിഡില്‍ ഈസ്റ്റ് റെസിപിറേറ്ററി സിന്‍ഡ്രോ എന്ന് അറിയപ്പെടുന്നതാണ് കൊറോണ രോഗം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സൗദി അറേബ്യയിലും കുവൈത്തിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കഴിഞ്ഞ വര്‍ഷം നിരവധി പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. നിരവധി പേര് ഈ രോഗം ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുകയും ചെയ്തിരുന്നു.
മെര്‍സ് കൊറോണ വൈറസ് കണ്ടെത്തിയതായി ഹെല്‍ത്ത് അതോറിറ്റിയുടെ അറിയിപ്പിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ നിലവാരവും ശുപാര്‍ശകളും അനുസരിച്ച് ആവശ്യമായി നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയും സാനിടൈസര്‍ ഉപയോഗിക്കുകയും ചുമയ്ക്കമ്പോഴും തുമ്മുമ്പോഴും മൂക്കും വായും ടിഷ്യൂപേപ്പര്‍ ഉപയോഗിച്ച് തടയുകയും വേണം. ഉപയോഗിച്ച ടിഷ്യൂപേപ്പറുകള്‍ മൂടിയുള്ള വേസ്റ്റ് ഡ്രമ്മുകളില്‍ സൂക്ഷിക്കുകയുമാണ് പൊതുജാനാരോഗ്യ സംരക്ഷണത്തിനാവശ്യം.
Post Your Comments