
തിരുവനന്തപുരം: സിനിമ-സീരിയല്‍ താരമായ അസീസ് നെടുമങ്ങാടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു പരിപാടിക്കിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരിപാടിക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് രംഗം വഷളായത്. സംഘാടകര്‍ താരത്തെ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ ആനാവൂര്‍ സ്വദേശി വിപിന്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ക്ഷേത്രത്തില്‍ ക്ഷേത്രോത്സവത്തിന് പരിപാടി അവതരിപ്പിക്കാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.
ഒന്‍പതു മണിക്ക് പരിപാടി ആരംഭിക്കേണ്ടതായിരുന്നു. 11 മണിക്കാണ് താരം എത്തിയത്. ഇതില്‍ ക്ഷുഭിതരായ ആഘോഷ കമ്മറ്റിക്കാര്‍ അസീസിനെ മര്‍ദ്ദിക്കുകയായിരുന്നു.
Post Your Comments