തിരുവനന്തപുരം• നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അതിനിടെ വീട്ടില്‍ നിന്ന് പകുതി കത്തിക്കരിച്ച ഡമ്മിയും പോലീസ് കണ്ടെത്തി. ഏറെനാളത്തെ ആസൂത്രണത്തിന് ശേഷമാണ് കൃത്യം നടപ്പിലാക്കിയതെന്ന് സൂചന നല്‍കുന്നതാണിത്. സംഭവത്തിന് ശേഷം കാണാതായ, കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയുമായി രൂപസാദൃശ്യമുള്ളതാണ് ഡമ്മി.
മൂന്നുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയിലും ഒരാളുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിലുമാണ്. കാണാതായ ജിന്‍സന്‍ രാജയ്ക്ക് വേണ്ടി സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments