കോഴിക്കോട്: ജിഷ്ണു പ്രണോയ്യുടെ മരണത്തിന് ഉത്തവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസ് ശ്രമം നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. പോലീസ് ആസ്പത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്നും അത്യാവശ്യഘട്ടം വരികയാണെങ്കില്‍ തങ്ങള്‍ അത് ചെയ്യുമെന്നും ബന്ധുക്കള്‍ ഡി.ജി.പി.യെ അറിയിച്ചു.
ഇതിനിടെ, അവിഷ്ണയുടെയും മഹിജയുടെയും ജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം പ്രകടനം നടത്തി. വന്‍പോലീസ് സംഘം രാത്രിയിലും വീട്ടുപരിസരത്ത് കാവലുണ്ട്. അവിഷ്ണയുടെ സമ്മതമുണ്ടെങ്കില്മാത്രം ആസ്പത്രിയിലേക്ക് മാറ്റിയാല്‍ മതിയെന്നാണ് ബന്ധുക്കളുടെ തീരുമാനം. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് അവിഷ്ണ പോലീസ് ഉദ്യോഗസ്ഥരെയും വിട്ടിലെത്തിയ മെഡിക്കല്‍ ബോര്‍ഡ് സംഘത്തെയും അറിയിച്ചു.
അവിഷ്ണയെ ആസ്പത്രിയിലേക്കുമാറ്റാന് പ്രത്യേക ആബുലന്‍സും കൂടുതല്‍ പോലീസുകാരും വൈകുന്നേരം സ്ഥലത്തെത്തിയിരുന്നു. അവിഷ്ണയെ പരിശോധിച്ച മെഡിക്കല്‍ സംഘം, നേരത്തേ ഡോക്ടര്‍മാര്‍ ഡ്രിപ്പ് നല്കിയതുമൂലം ആരോഗ്യനില അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. ഞായറാഴ്ചയും സമരം തുടരുകയാണെങ്കില്‍ ആസ്പത്രിയിലേക്ക് മാറ്റേണ്ടിവരുമെന്നും മെഡിക്കല്‍സംഘം അറിയിച്ചു.
ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമാണ് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാൻ വീട്ടിലെത്തിയത്. രാത്രി ഒൻപതോടെ പത്തിലേറെ വാഹനങ്ങളിലായി നൂറോളം പോലീസുകാരാണ് വളയത്തെ വീട്ടിലെത്തിയത്.
എന്നാൽ നാട്ടുകാരും ബന്ധുക്കളും സ്ഥലത്ത് തടിച്ചുകൂടിയതോടെ പൊലീസിന് കാര്യങ്ങൾ കൈവിട്ടുപോയി. പൊലീസിനെ വീടിനുള്ളിൽ കയറ്റാതെ നാട്ടുകാർ ഉപരോധിച്ചു. ഒടുവിൽ ബന്ധുക്കളുമായി സംസാരിച്ച ഡിജിപിക്ക് വീടിനുള്ളിൽ പോകാൻ അനുവാദം ലഭിച്ചു. ഡിജിപി അവിഷ്ണയുമായി സംസാരിച്ച ശേഷം പുറത്തിറങ്ങി തിരികെ പോവുകയായിരുന്നു.
Post Your Comments