KeralaNews

സംഘപരിവാർ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ച് ചെന്നിത്തല

തിരുവനന്തപുരം: സംഘപരിവാർ പ്രവർത്തനങ്ങളെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്ര ഭരണസമിതി പിടിച്ചെടുത്തും ക്ഷേത്ര പരിസരത്തിന്റെ നിയന്ത്രണം സ്വന്തം വരുതിയിലാക്കിയും കൗമാരക്കാരെ കുരുതി കൊടുക്കുന്ന പ്രസ്ഥാനമായി സംഘപരിവാര്‍ മാറിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക്ഷേത്രഭൂമിയില്‍ നടത്തുന്ന ശാഖാ പ്രവര്‍ത്തനം പൊതുസമൂഹം ജാഗ്രതയോടെ വീക്ഷിക്കണം.

എല്ലാ കൊലപാതകങ്ങളുടെയും പിന്നിൽ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഉള്ളത്. കൗമാരത്തിന്റെ ആവേശത്തെ മുതലെടുത്ത് അക്രമ രാഷ്ട്രീയത്തിലേക്ക് കുട്ടികളെ വഴി തിരിച്ചു വിടുകയും അതുവഴി സംഘടനാ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ക്രിമിനലുകളെ തിരിച്ചറിയണമെന്നും ചെന്നിത്തല വ്യക്തമാക്കി. ജീവിതം എന്താണെന്ന് അറിയുന്നതിന് മുമ്പേ ചിലര്‍ കൊലചെയ്യപ്പെടുകയും ചിലര്‍ കൊലപാതകികളാകുകയും ചെയ്യുന്നു. ഇങ്ങനെ പാഴാക്കാനുള്ളതല്ല അവരുടെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button