Latest NewsKeralaNews

മാന്യമായ ഭാഷയും വാക്കുകളും പെരുമാറ്റവുമായി കാനം പ്രശ്‌നപരിഹാരത്തിന്

മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് പിന്തുണയുമായി കാനം രാജേന്ദ്രന്‍. മഹിജയ്ക്ക് എതിരെയുണ്ടായ പോലീസ് നടപടിയില്‍ ഡിജിപിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മഹിജയ്ക്കും കുടുംബത്തിനും നേരെ ഉണ്ടായ പോലീസ് നടപടി സംസ്ഥാന സര്‍ക്കാരിന് നാണക്കേടാണെന്ന് കാനം പറഞ്ഞു. അത് സാമാന്യ ബുദ്ധിയുടെ പ്രശ്‌നമാണെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയാണ് ഇല്ലാതാകുന്നതെന്നും കാനം പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തിന് ഒരു ആയുധം കിട്ടുകയാണ് ഇത് വഴി ഉണ്ടായത്. പോലീസ് ഇക്കാര്യത്തില്‍ സാമാന്യ യുക്തി പ്രയോഗിയ്ക്കണമായിരുന്നെന്നും കാനം വ്യക്തമാക്കി. പോലീസിന്റെ വീഴ്ചയെ കുറിച്ച് കോടിയേരിയുമായി സംസാരിയ്ക്കുമെന്ന് കാനം പറഞ്ഞു.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കഴിഞ്ഞ ദിവസം കാനം വിമര്‍ശിച്ചിരുന്നു.
മുന്‍ ഡിപിജി വെങ്കിടാചലം സമരങ്ങളെ നേരിടുന്ന രീതി ബെഹ്‌റ കണ്ടുപഠിയ്ക്കണം എന്നായിരുന്ന കാനം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button