Latest NewsIndiaNews

ഉദയനിധി എന്താണ് പറഞ്ഞതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായം പറയുന്നത് ശരിയല്ല: ഉദയനിധിക്ക് പിന്തുണയുമായി സ്റ്റാലിൻ

ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ വിഷയത്തിൽ മകന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിന്‍. ഉദയനിധി എന്താണ് പറഞ്ഞതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വാക്കുകൾ ഇങ്ങനെ;

‘ബിജെപി അനുകൂല ശക്തികള്‍ക്ക് അടിച്ചമര്‍ത്തല്‍ തത്വങ്ങള്‍ക്കെതിരായ ഉദയനിധിയുടെ നിലപാട് സഹിക്കാന്‍ കഴിയുന്നില്ല. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരുടെ വംശഹത്യക്ക് ഉദയനിധി ആഹ്വാനം ചെയ്‌തെന്ന കള്ളം അവര്‍ പ്രചരിപ്പിച്ചു. ബിജെപി വളര്‍ത്തിയെടുത്ത സോഷ്യല്‍ മീഡിയ ആള്‍ക്കൂട്ടം ഈ അസത്യം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാല്‍, ‘വംശഹത്യ’ എന്ന വാക്ക് തമിഴിലോ ഇംഗ്ലീഷിലോ ഉദയനിധി ഉപയോഗിച്ചിട്ടില്ല. എന്നിട്ടും അങ്ങനെ പറഞ്ഞതായി അവകാശപ്പെട്ട് നുണകള്‍ പ്രചരിപ്പിച്ചു.

കേരളത്തിലായതിനാല്‍ അറിഞ്ഞു, മറ്റിടങ്ങളിലേത് പുറംലോകമറിയുന്നില്ല: ആലുവ പീഡനത്തില്‍ പ്രതികരിച്ച് കെ.കെ ശൈലജ

യുപിയിലെ ഒരു സന്യാസി ഉദയനിധിയുടെ തലയ്ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ എന്തെങ്കിലും നടപടിയെടുത്തോ? പകരം ഉദയനിധിക്കെതിരെ കേസെടുത്തു. ഉദയനിധിയുടെ പരാമര്‍ശങ്ങള്‍ക്ക് ഉചിതമായ പ്രതികരണം വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചത് മാധ്യമങ്ങളില്‍ നിന്ന് കേള്‍ക്കുന്നത് നിരാശാജനകമാണ്. ഏത് ആരോപണവും റിപ്പോര്‍ട്ടും പരിശോധിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രധാനമന്ത്രിക്കുണ്ട്. അതുകൊണ്ട്, ഉദയനിധിയെക്കുറിച്ച് പ്രചരിക്കുന്ന നുണകളെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും അറിയാതെയാണോ സംസാരിക്കുന്നത്, അതോ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുന്നതാണോ?.

shortlink

Related Articles

Post Your Comments

Related Articles


Back to top button