Latest NewsKeralaNews

ഒരു വെളിയം ഭാർഗവാനോ സ:ചന്ദ്രപ്പനോ ഇല്ലാതെ പോയതിൽ സിപിഐ അണികൾ ദുഃഖിക്കുന്നുണ്ടാവും: ഷാഫി പറമ്പിൽ

കമ്യൂണിസ്റ്റ് ഐക്യം എന്നാൽ പിണറായി വിജയന്റെ അടിമയാകലല്ല

തിരുവനന്തപുരം: കെ.കെ രമയ്ക്കെതിരായ മുൻ മന്ത്രി എം.എം മണിയുടെ പ്രസ്താവനയില്‍ പ്രതികരിക്കാത്തതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. കാനം പെരുമാറുന്നത് ഘടകകക്ഷി നേതാവായിട്ടില്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ വിധേയനായിട്ടാണെന്ന് ഷാഫി പറമ്പില്‍  ഫേസ്ബുക്കിൽ  കുറിച്ചു.

read also: കാലവർഷം: തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു മണ്ണ് നീക്കം ചെയ്യണം

കുറിപ്പ് പൂർണ്ണ രൂപം,

പിണറായി സിപിഐയിൽ അടിമകളെ ‘ഒണ്ടാക്കുന്നത്’ കൊണ്ടാണ് MM മണി ആനിരാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാൻ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തത്.

കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്. കമ്മ്യുണിസ്റ്റ് ഐക്യം എന്നാൽ പിണറായി വിജയന്റെ അടിമയാകലല്ല എന്ന് പറയാൻ ഒരു വെളിയം ഭാർഗവാനോ സ:ചന്ദ്രപ്പനോ ഇല്ലാതെ പോയതിൽ സിപിഐ അണികൾ ദുഃഖിക്കുന്നുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button