തിരുവനന്തപുരം ; ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപത്തെ വീട്ടിൽ റിട്ട.ഡോക്ടര്‍ അടക്കം മൂന്നുപേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് പൊതിഞ്ഞുകെട്ടിയ നിലയിലുമാണ് വീട്ടിനുള്ളിൽ കിടന്നിരുന്നത്. കൊലപാതകമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തി.
രാത്രി പുക ഉയരുന്നതുകണ്ട അയൽവാസ്സികൾ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും തീ കെടുത്തിയശേഷം പരിശോധന നടത്തവേയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് കേസ്സ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments